വയനാട്ടിലെ ദുരന്തബാധിതർക്ക് DYFI വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി പണം സ്വരൂപിക്കാൻ ഐശ്വര്യ, മാളൂട്ടി ബസ്സുകളുടെ സ്നേഹയാത്ര

Kannadiparamba online news

മയ്യിൽ
വയനാട്ടിൽ ദുരന്തബാധിതർക്ക് DYFI വീട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ചെറുപഴശ്ശി മേഖല കമ്മിറ്റിക്കുവേണ്ടി ചെക്കിക്കുളം- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മാളൂട്ടി, മയ്യിൽ- ചാലോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഐശ്വര്യ ബസ്സുകളുടെ സ്നേഹയാത്ര ആരംഭിച്ചു.

ചെറുവത്തലമൊട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ DYFI മുൻ ജില്ലാ കമ്മിറ്റി അംഗം എൻ അനിൽകുമാർ ഐശ്വര്യ ബസിൻ്റെയും, DYFI മുൻ ചെറുപഴശ്ശി മേഖല പ്രസിഡന്റ് പി രാജേഷ് മാളൂട്ടി ബസിന്റെയും ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇന്നത്തെ മുഴുവൻ കലക്ഷൻ തുകയും DYFIക്ക് കൈമാറും.

ഇന്നലെ സർവ്വീസ് നടത്തിയ ലക്സസ് 17,261 രൂപയും കൃഷ്ണ 13,005 രൂപയും സ്വരൂപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!