മയ്യിൽ: ഹിരോഷിമ – നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻ്ററി
സ്കൂൾ എൻ എസ് എസ് റോവർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്.. പ്രിൻസിപ്പൽ എ..വി. ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. കെ. സ്നേഹ അധ്യക്ഷത വഹിച്ചു. ടി.ഒ. ധന്യ സംസാരിച്ചു.യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഗാനങ്ങൾ, പോസ്റ്ററുകൾ, സുഡോക്കോ കൊക്കുകൾ എന്നിവയുടെ പ്രദർശനവും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.
