വയനാട് ജില്ലയിലെ ചൂരൽ മലയിലും മുണ്ടക്കയിലുമുണ്ടായ ഉരുൾപൊട്ടലിൽ സ്ഥലത്ത് രക്ഷാദൗത്യത്തിന് നേതൃത്വം നൽകി തിരിച്ചെത്തിയ കണ്ണൂർ DSC യിലെ അംഗങ്ങൾക്ക് കണ്ണൂർ കോർപ്പറേഷൻ സ്വീകരണം നൽകി. സേനാ നായകൻ കേണൽ പരം ജിത്ത് സിംഗിനെ മേയർ മുസ്ലിഹ് മഠത്തിൽ ഷാൾ അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. 150 ഓളം വരുന്ന സംഘമാണ് വയനാട് രക്ഷാദൗത്യത്തിന് കണ്ണൂരിൽ നിന്നും പുറപ്പെട്ടത്. സ്വീകരണ പരിപാടിയിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷമീമ ടീച്ചർ , എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മാരായ ജയ സൂര്യ, പി..കെ. അൻവർ, സി.ച്ച് ആസിമ, ബീബി. സുനിഷ എന്നിവർ പങ്കെടുത്തു.തൽസമയം ഗാന്ധി സർക്കിളിലെത്തിയ ജനങ്ങൾക്കും സ്വീകരണ പരിപാടി ആവേശം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

