കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാറിലും കുളക്കടവിലും കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയപോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖിനെ (46)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി അറസ്റ്റു ചെയ്തത്. ചാലാട് മണലിലെ വാടക ക്വാട്ടേർസിൽ താമസിച്ചിരുന്ന പ്രതിപരിചയത്തിലായ സ്റ്റേഷൻ പരിധിയിലെ 13 കാരനെ പലതവണ പീഡിപ്പിക്കുകയായിരുന്നു.കുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകി .കുട്ടിയുടെമൊഴി രേഖപ്പെടുത്തിപോക്സോ നിയമപ്രകാരം കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.അതേസമയം സ്ഥലമാറ്റത്തിലൂടെ കണ്ണൂരിലെത്തിയ ഇയാൾ രണ്ടാമതും വിവാഹിതനായ ശേഷം രണ്ടാം ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ സസ്പെൻഷനിൽ കഴിയുന്നതിനിടെയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

