കണ്ണൂർ.ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സൈബർ പോലീസ് രണ്ടു പേരെ പിടികൂടി. കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മാണിക്ക കുന്നുമ്മൽ ഹൗസിൽ സുരേഷ് (48), താമരശേരി കട്ടിപ്പാറ പുല്ലാടി ഹൗസിൽ സക്കറിയ (42) എന്നിവരെയാണ് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി ബിജു പ്രകാശ്, എസ്.ഐ. സാബു.സി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലക്ഷങ്ങൾ നിക്ഷേപിച്ച കണ്ണൂർ സ്വദേശിയുടെ പരാതിയിൽ ജൂലായ് മാസം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

