കണ്ണൂർ: യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണയിലെ ടി.വി.എസ് ഷോറൂമിൽ മെക്കാനിക്കായിരുന്ന സുരേഷ് (45) എന്നയാളെയാണ് താണ ഗേറ്റ് വേ സെൻ്റർ കോംപ്ലക്സിന് പിറകിലെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കിണറിൻ്റെ ഗ്രില്ലിന് കയർ കെട്ടി കിണറിനകത്തേക്ക് തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. കഴിഞ്ഞ 23 വർഷമായി താണയിൽ ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലൊന്നും അറിയില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

