അശാസ്ത്രീയ മാലിന്യ സംസ്കരണം.2 സ്ഥാപനങ്ങൾക്ക് പിഴ

Kannadiparamba online news


ചിറക്കൽ: ജൈവ അജൈവ മാലിന്യങ്ങൾ പരിസര മലിനീകരണത്തിന് കാരണമാകുന്ന വിധത്തിൽ അലക്ഷ്യമായി സംഭരിച്ചു വെച്ചതിന് ചിറക്കൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചിറക്കലിൽ പ്രവർത്തിക്കുന്ന കെ വി ആർ കാർസ് എന്ന സ്ഥാപനത്തിന് 5000 രൂപയും പുതിയതെരുവിൽ പ്രവർത്തിച്ചു വരുന്ന ഹെയർ ബേ സ്റ്റുഡിയോ ആൻഡ് ഫാമിലി സലൂൺ എന്ന സ്ഥാപനത്തിന് 2500 രൂപയും ആണ് പിഴ നൽകിയത്.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി, എൻഫോഴ്സ്‌മെന്റ് ഓഫീസർ രഘുവരൻ ടി. വി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിഷാൻ എം എം വി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!