കണ്ണൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ അഞ്ച് പവൻ്റെ താലി മാല കവർന്നു. മുണ്ടയാട് സ്വദേശിനി ശ്രീനിലയത്തിൽ വാമാക്ഷി (67) യുടെ മാലയാണ് കവർന്നത്. രാവിലെ ഭർത്താവിനൊപ്പം മുണ്ടയാട് നിന്നും കണ്ണൂരിലേക്കുള്ള സ്വകാര്യ ബസിലെ യാത്രക്കിടെയാണ് മാല കവർന്നത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

