ബസിൽ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു

Kannadiparamba online news

ഇരിക്കൂർ : ബസ്‌ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിയെ ബസ്‌ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. ഇരിക്കൂറിൽനിന്ന്‌ കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിയെ കണ്ണൂർ താണയിലെ സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്‌.

യാത്രക്കാരി സുഖംപ്രാപിച്ചു. ബ്ലാത്തൂരിൽനിന്ന്‌ ബസിൽ കയറിയ യാത്രക്കാരിക്ക് വാരത്ത്‌ എത്തിയപ്പോഴാണ്‌ ക്ഷീണവും ബോധക്ഷയവുമുണ്ടായത്‌. ജീവനക്കാർ ദാഹജലം നൽകി നേരേ ആസ്പത്രിയിലെത്തിച്ചു.


ശ്രീപാർവതി ബസ് ജീവനക്കാരും യാത്രക്കാരുമാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. ബസ്ഡ്രൈവർ കെ.ഉമേഷ്, കണ്ടക്ടർ കെ.ഇസ്മായിൽ, ക്ലീനർ എ.എം.രതീഷ് എന്നിവരെ യാത്രക്കാരും സഹയാത്രികരും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!