വയനാട് ദുരന്തം – അവശ്യ സാധനങ്ങളുമായി കണ്ണൂർ കോർപ്പറേഷൻ

Kannadiparamba online news

വയനാട് ദുരന്തം – അവശ്യ സാധനങ്ങളുമായി കണ്ണൂർ കോർപ്പറേഷൻ വാഹനം മേയറും കലക്ടറും ഫ്ലാഗ് ഓഫ് ചെയ്തു. സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, എന്നിവർ കോർപ്പറേഷനെ ഏൽപ്പിച്ച അവശ്യ സാധനങ്ങളും കൊണ്ട് 3 വാഹനങ്ങളാണ് പുറപ്പെട്ടത്. ഇന്നലെ മേയറും സംഘവും നേരിട്ട് കടകളിൽ നിന്നും വസ്തുക്കൾ ശേഖരിച്ചിരുന്നു. അതോടൊപ്പം കണ്ണൂർ മേഖല യൂത്ത് ലീഗ് സമാഹരിച്ച സാധനങ്ങളും കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു. സഹായ വാഗ്ദാനങ്ങൾ കൂടുതൽ ഉണ്ടെന്നും അതുമായി നാളെ ഒരു വാഹനം കൂടി വയനാടിലേക്ക് അയക്കുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ മുൻ മേയർ ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്,കൂക്കിരി രാജേഷ്, ജയസൂര്യ , അഷ്റഫ് ചിറ്റുള്ളി അസി. കലക്ടർസെക്രട്ടറി ടി.അജേഷ് , അഡി.സെക്രട്ടറി ജയകുമാർ ഡി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!