പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് താത്കാലിക സംവിധാനമായി അഴീക്കൽ ഫെറി-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തും.
ഈ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് തകരാർ ആയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തിലാണ് സർവീസുകളിൽ മാറ്റംവരുത്തേണ്ടി വന്നതെന്ന് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

