50 കോടിയുടെ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Kannadiparamba online news

കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രവർത്തകസമിതി യോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. അടുത്തവർഷം ജില്ലയിൽ 50 കോടി രൂപയുടെ സഹായം ലഭ്യമാക്കാൻ സമിതി തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷനായി. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. പുനത്തിൽ ബാഷിത്, സി.സി.വർഗീസ്, ജോർജ് തോണിക്കൽ, കെ.യു. വിജയകുമാർ, സി.കെ. രാജൻ, എം.ആർ. നൗഷാദ്, പി.വി. അബ്ദുല്ല, എ. സുധാകരൻ, പി. മുനീറുദ്ദീൻ എന്നിവർ സംസാരിച്ചു.


ജില്ലാ കൺവെൻഷൻ 21-ന്

കണ്ണൂർ : കേരള പ്രൈവറ്റ് െമഡിക്കൽ ടെക്കനീഷ്യൻസ് അസോസിയേഷൻ (കെ.പി.എം.ടി.എ.) ജില്ലാ കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കും. കണ്ണൂർ െഎ.എം.എ. ഹാളിൽ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!