ചിറക്കൽ: ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ചിറക്കൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി . നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ , ഗാർബേജ് ബാഗുകൾ എന്നിവ സ്റ്റോക്ക് ചെയ്തതിനും പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം ഇൻസിനേറ്ററിൽ കത്തിച്ചതിനും പുതിയതെരുവിലെ ജെ.കെ പാർക്ക് റെസിഡൻസി എന്ന സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി . സ്ഥാപനത്തിൽ നിന്ന് 20 കിലോയിലധികം ഒറ്റത്തവണ പ്ലാസ്റ്റിക് ആവരണമുള്ള വസ്തുക്കൾ സ്‌ക്വാഡ് പിടിച്ചെടുത്തു .ജൈവ – അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതിനും സ്ഥാപനത്തിലെ മലിന ജലം പോകുന്നതിന് കൃത്യമായ സംവിധാനമൊരുക്കാത്തതിനും പള്ളിക്കുളത്തെ ഇന്ത്യാന മോട്ടോർസ് എന്ന സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി .പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ ,ദിബിൽ സി .കെ ,ചിറക്കൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം.എം.വി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

