കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കുണ്ടായ നേട്ടം രാഹുല്‍ഗാന്ധിയെന്ന ചെറുപ്പക്കാരന്റെ ത്യാഗത്തിനും സഹനത്തിനും ലഭിച്ച പ്രതിഫലമാണെന്ന് പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് പറഞ്ഞു. വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരേ സ്നേഹത്തിന്റെ സന്ദേശവുമായി അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രകളൊക്കെ തന്നെയാണ് ജനങ്ങളില്‍ കോണ്‍ഗ്രസിനനുകൂലമായ തംരംഗം സൃഷ്ടിച്ചതെന്ന് കണ്ണൂരിലെ വസതിയില്‍ ആഹ്ലാദം പങ്കുവെയ്ക്കാനെത്തിയ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ് , കെ പ്രമോദ് എന്നിവരോട് അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് പല മോശപ്പെട്ട പരാമർശങ്ങളും ഉയർന്നു കണ്ടു. പല നേതാക്കളും അവരുടെ സ്ഥാനത്തിനു ചേരാത്ത പരാമര്‍ശങ്ങള്‍ നടത്തി. അതിനൊക്കെ തക്ക ശിക്ഷ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ കരുത്തു തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും ടി.പദ്മനാഭന് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

