കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സാ ആപ്പ് വഴി പരിചയപ്പെട്ട് ബിസിനസിൽ പണം നിക്ഷേപിച്ച ഗൃഹനാഥൻ്റെ 47,21,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെസൈബർ പോലീസ് കേസെടുത്തു താണ കൊടപ്പറമ്പ് സ്വദേശിയായ 67കാരൻ്റെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 17നും ഈ മാസം 4 നു മിടയിലാണ് ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ച പരാതിക്കാരനെ സൈബർതട്ടിപ്പ് സംഘം വഞ്ചിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

