പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 ;ഗോപികയുടെ വിജയത്തിളക്കത്തിൽ പൊയ്യൂർ

Kannadiparamba online news

മയ്യിൽ: സദാ സമയവും വിജയം മാത്രം കൊതിച്ച് പഠനം നടത്തിയ ഗോപിക ഹയർ സെക്കൻ്ററി പരീക്ഷയിൽ  മുഴുവൻ മാർക്കും നേടിയതിൽ വിദ്യാലയവും വീടും ആവേശത്തിരയിൽ. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ സയൻസ് വിഷയത്തിലാണ് പൊയ്യൂരിലെ നിർമാല്യത്തിൽ ഇ.കെ. ഗോപിക മുഴുവൻ മാർക്കും നേടിയത്. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ചിട്ടയായ പഠനം നടത്തിയതും അധ്യാപകരുടെ പിന്തുണയുമാണ് വിജയത്തിന് പിന്നിലെന്ന് ഗോപികയുടെ അച്ചൻ ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടി. മുരളീധരൻ പറഞ്ഞു. വിദ്യാലയത്തിലെ എല്ലാ അക്കാദമിക കാര്യങ്ങളിലും മുൻനിരയിലുള്ള വിദ്യാർഥിനിയാണ് ഗോപികയെന്ന് പ്രിൽസിപ്പൽ എം.കെ. അനൂപ് കുമാർ പറഞ്ഞു.

ഗോപികയുടെ സഹോദരൻ അശ്വന്ത് കൃഷ്ണ കൊച്ചിയിലെ കുഫോസിൽ നാലാം സെമസ്റ്റർ വിദ്യാർഥിയാണ്. പറശ്ശിനിക്കടവ് എ.യു.പി. സ്കൂളിലെ അധ്യാപിക ഇ.കെ. മിനിയാണ് അമ്മ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!