മയ്യില്‍: വേനല്മഴയോടുകൂടിയുണ്ടായ അപ്രതീക്ഷിത കാറ്റില്‍ വാഴ കര്‍ഷകര്‍ക്ക് കണ്ണീര്. മയ്യില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് വ്യാപകമായി കുലച്ച നേന്ത്രവാത്തോട്ടങ്ങള് നശിച്ചത്. കയരളം വില്ലേജിലെ ഇരുവാപ്പുഴ നമ്പ്രത്തെ പി. അരവിന്ദന്റെ അഞ്ഞൂറോളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞു വീണത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലാണ് സംഭവം. എരിഞ്ഞിക്കടവിലെ പി.വി. മുഹമ്മദ്, കോറളായിയിലെ ടി. നാസര്‍, കെ.ടി.സലീം, സുരേന്ദ്രന്, വാസുദേവന്‍ എന്നീ കര്‍ഷകരുടെയും വാഴത്തോട്ടങ്ങള്‍ക്ക് വ്യാപക നാശമുണ്ടായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

