കാസർകോട്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭാര്യക്കും അമ്മയ്ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ -1056)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

