മയ്യിൽ: വിദ്യാലയത്തിലെ ആഘോഷങ്ങളിലും ആരവത്തിലും പങ്കെടുക്കാനാകാതെ വീട്ടിൽ കഴിയുന്ന കൂട്ടുകാരനൊപ്പം ക്രിസ്‌മസ്- പുതുവൽസരാഘോഷം പുതുമയായി സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെൻ്ററും കോടല്ലൂർ എൽ.പി. സ്കൂളും സമ ചേർന്നാണ് പുൽക്കൂടും കരോളുമൊരുക്കി ആർജവിന്റെ വീട്ടിലെത്തി വിവിധ ആഘോഷങ്ങളൊരുക്കിയത്. എസ്.എസ്.കെ.യുടെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാർഥികളുടെ വീടുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. തളി പ്പറമ്പ് സൗത്ത് ഉപജില്ലാ തല ഉദ്ഘാടനം കുറുമാത്തൂർ പഞ്ചായത്തംഗം വി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പരിശീലക ഐ. ആശാലക്ഷ്‌മി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ. ശ്രീമണി, ക്ലസ്റ്റർ കോർഡിനേറ്റർ സൗമ്യ പ്രസാദ്, ഒ.പി. ഇർഷാദ് കെ. അഞ്ജന തുടങ്ങിയവർ സംസാരിച്ചു. ക്രിസ്‌തുമസ് ഗാനാർച്ചന, സമ്മാനവിതരണം എന്നിവയും നടന്നു. വരും ദിവസങ്ങളിൽ വിവിധ പഞ്ചായത്തുകളിൽ ചങ്ങാതിക്കൂട്ടം എന്ന പേരിൽ വീടുകൾ കന്ദ്രീകരിച്ച് പരിപാടികൾ ഉണ്ടാകുമെന്ന് ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ അറിയിച്ചു. സ്പെഷ്യൽ എജുക്കേറ്റർമാർ, പൊതു പ്രവർത്തകർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

