മുസ്‌ലിം ലീഗ് ‘റൈസ് ആൻഡ് ത്രൈവ്’ ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

Kannadiparamba online news

കണ്ണൂർ:ശക്തരാവുക സജ്ജരാവുക എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ടുപോയാൽ നമ്മെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാവില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിഅഡ്വ.പികുൽസു .സമൂഹത്തിലെ ജീർണ്ണതകൾകെതിരെയും യുവതലമുറയെ കാർന്നു തിന്നുന്നലഹരിമാഫിയകൾക്കെതിരെയുമുള്ളഎതിർപ്പുകളുടെ തുടക്കം നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത് .എന്നാൽ മാത്രമേ നമ്മുടെ സമൂഹത്തിനിടയിൽ വകതിരിവുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാനാവുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.
വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള റൈസ് ആൻഡ് ത്രൈവ് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പി. കുൽസു.

ത്രിതലപഞ്ചായത്തുകളിൽ വനിതകൾക്ക്മുപ്പത്തിമൂന്നും പിന്നീട് അൻപതും ശതമാനം റിസർവേഷൻ പ്രഖ്യാപിച്ചപ്പോൾ മുസ്ലിം ലീഗ് തകർന്നുവെന്ന് വിളംബരം കൂട്ടിയവർ ഇന്ന് മുസ്ലിംലീഗിന്റെവനിതകളുടെതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെപ്രവർത്തനങ്ങൾ കണ്ട് അസൂയ പൂണ്ടു നിൽക്കുകയാണ്.വർഷങ്ങൾക്കുമുമ്പ് വിരലിലെണ്ണാവുന്ന വനിതകൾ മാത്രം കൂടിച്ചേർന്ന് രൂപീകരിച്ച വനിതാ ലീഗ് ഇന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും വനിതകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായി മാറിയിരിക്കുകയാണെന്നും അവർകൂട്ടിച്ചേർത്തു.വനിതാലീഗ് ജില്ലാ പ്രസിഡണ്ട് സി സീനത്ത് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ ,സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ റംസീന റൗഫ് , കെ .എ .നാജിയ , സൈനബ അരിയിൽ പ്രസംഗിച്ചു. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുക എന്ന വനിതാ ലീഗിൻ്റെ പദ്ധതിയുടെ ഭാഗമായി നിർധനരായ സ്ത്രീകൾക്ക് തയ്യൽമെഷീനും ,ഗ്രൈൻഡറും വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഷമീമ ജമാൽ സ്വാഗതവും എം കെ ഷബിത നന്ദിയും പറഞ്ഞു.

വനിതാ ലീഗ് റൈസ് ആൻ്റ് ത്രൈവ് ക്യാമ്പയിൻ്റെ ജില്ലാ തല ഉൽഘാടനം കണ്ണൂർബാഫഖിസൗധത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു നിർവ്വഹിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!