പോക്സോ കേസിൽ പ്രതി പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ.
ആലക്കോട് നെല്ലിപ്പാറ സ്വദേശിയും എറണാകുളത്ത് മെക്കാനിക്ക് ജോലി ചെയ്തുവരുന്ന സിത്തു ജോസഫിനെ (29)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രതിപീഡിപ്പിച്ചത്.

2023 ജനുവരിയിൽ ഒരു ദിവസം കടൽ കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂർ പയ്യാമ്പലത്ത് കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ചു വെന്ന പരാതിയിലാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!