
കൊളച്ചേരി : ഇന്ന് പുലർച്ചെ നിര്യാതനായ
പ്രവാസി ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ടും, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ എം കെ മൊയ്തു ഹാജി (68) യുടെ മയ്യിത്ത് പള്ളിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
കോടിപ്പൊയിൽ സ്വദേശിയായ ഇവർ പന്ന്യങ്കണ്ടി – നാലാം പീടികയിലാണ് താമസം. എസ്. വൈ എസ് കമ്പിൽ ഏരിയ ട്രഷറർ, കമ്പിൽ ലത്വീഫിയ ഇസ്ലാമിക് സെൻ്റർ – കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റികളുടെ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു വരുന്നു.
ഭാര്യ: സുഹ്‌റ കെ പി , മക്കൾ : സുബൈർ, റഷീദ , മൈസൂന , നഫീസ , റുക്‌സാന , മരുമക്കൾ : അബ്ദുറഹ്മാൻ കോടിപ്പൊയിൽ (ഷാർജ ), നാസർ കുറ്റ്യാട്ടൂർ (ദുബായ് ). ജലീൽ അരിമ്പ്ര (ദുബായ് ). ശരീഫ് മുല്ലക്കൊടി (സൗദി), സാജിത കമ്പിൽ
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്ദുൽ റഷീദ് ജനാസ സന്ദർശിച്ചു.
പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, പഞ്ചായത്തംഗം കെ.പി അബ്ദുൽ സലാം, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു, വൈസ് പ്രസിഡണ്ട് കെ.സി അഹ്മദ് , ജില്ലാ പ്രസിഡണ്ട് സി.പി. വി അബ്ദുള്ള, ജനറൽ സെക്രട്ടറി യു പി അബ്ദുറഹ്മാൻ, അബ്ദുള്ള കൈപ്പയിൽ, സി. കെ അബ്ദുൽ സത്താർ ഹാജി
സംസാരിച്ചു മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതവും, ഹംസ മൗലവി പ്രാർത്ഥനയും നിർവ്വഹിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

