നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ് മത്സരം നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
മത്സരത്തിൽ മുനീറ, നീനജ ടീം ഒന്നാം സ്ഥാനവും പ്രസന്ന,ജിഷ ടീം രണ്ടാം സ്ഥാനവും ഷീജ, രമണി ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രസിഡന്റ് കെ രമേശൻ മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സഫ്വാൻ ഷാൻ, ശ്രീഷൻ ഇ കെ തുടങ്ങിയവർ മോഡറേറ്ററായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

