കണ്ണൂർ : സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്. ജില്ലയിൽ ഒരുമാസത്തിനിടെ 65 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
തിങ്കളാഴ്ച 165 രൂപയ്ക്കാണ് ചില്ലറ വ്യാപാരികൾ ബ്രോയിലർ കോഴിയിറച്ചി വില്പനനടത്തിയത്. ജനുവരിയിൽ 100-110 രൂപയായിരുന്നു വില. ഫെബ്രുവരി ആദ്യം ഇത് 130 രൂപ വരെ എത്തി. എന്നാൽ കഴിഞ്ഞദിവസങ്ങളിലാണ് വിലയിൽ 35 രൂപയോളം വർധനയുണ്ടായത്.
147 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ ഇറച്ചിക്കോഴി വില്പനനടത്തുന്നത്. മുൻപ് 110 രൂപവരെയായിരുന്നു വില. വർധന കച്ചവടത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു വിലയിൽ കുറവുണ്ടായിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

