കാപ്പാ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ:കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി പോലീസ് പിടിയിലായി. എളയാവൂർ ചന്ത്രോത്ത് പീടികക്ക് സമീപത്തെ പി. പി.വിനീതിനെ (25)യാണ് ടൗൺ എസ്.ഐ.പി. പി.ഷമീലും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം സപ്തംബർ 26ന് ആണ് പ്രതിക്കെതിരെ കാപ്പാ നിയമം ചുമത്തി നാടുകടത്തിയത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് ഉത്തരവ് ലംഘിച്ച് തോട്ടട എസ്.എൻ കോളേജ് സ്റ്റോപ്പിന് സമീപമെത്തിയ പ്രതി പോലീസ് പിടിയിലായത്.അറസ്റ്റു ചെയ്ത പ്രതിയെ ജയിലിലടച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!