മയ്യിൽ : പയ്യാവ്വൂർ ഊട്ടുത്സവത്തിന് ചെറുപഴശ്ശി നെയ്യമൃത് മഠത്തിൽ നെയ്യമൃത് സംഘം വ്രതം തുടങ്ങി. കാരണവർ കോയാടൻ ചോയിക്കുനിമ്മൽ പവിത്രൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് നെയ്യാട്ടത്തിനുള്ള നെയ്യേറ്റാനായി വ്രതം തുടങ്ങിയത്. പൂരക്കൊട്ടാരത്തിൽ രാധാകൃഷ്ണൻ നമ്പ്യാർ, സി.വി.സദാനന്ദൻ നമ്പ്യാർ, എ.കെ.രാധാകൃഷ്ണൻ നമ്പ്യാർ എന്നിവരാണ് സംഘത്തിലുള്ളത്. ഉരാളൻമാരായ രയരോത്ത് ശ്രീധരൻ നമ്പ്യാർ, മാണിക്കോത്ത് സുരേന്ദ്രൻ നമ്പ്യാർ, പാടിയില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കുളിച്ചുകയറൽ നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

