കരുതൽ സ്പർശം- ഭക്ഷ്യ ധാന്യ കിറ്റ് വിതരണം

Kannadiparamba online news


മയ്യിൽ: ഐ ടി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ്, കുറ്റിയാട്ടൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ കരുതൽ സ്പർശം എന്ന പരിപാടിയിൽ കുറ്റിയാട്ടൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. പ്രസ്തുത പരിപാടിയുടെ ഉൽഘടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് റജി പി പി നിർവഹിച്ചു ചടങ്ങിൽ ഐ ടി എം കോളേജ് പ്രിൻസിപ്പൽ പ്രൊ. പി പി മജീദ് അദ്ധ്യക്ഷത വഹിക്കുകയും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് മേധാവി രേഷ്മ തൂണോളി സ്വാഗതവും ഹീറ ചാരിറ്റബിള് ട്രസ്റ്റ് ചെയർമാൻ മുനീർ കെ കെ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. നിജിലേഷ് സി (വൈസ് ചെയർമാൻ), ഉ മുകുന്ദൻ (ക്ഷേമകാര്യ ചെയർമാൻ, യൂസഫ് പാലക്കൽ ( കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ) പ്രകാശൻ കെ (പഞ്ചായത്ത് സെക്രട്ടറി ) ബിന്ദു പി ആർ (സ്റ്റാഫ് സെക്രട്ടറി- ഐ ടി എം കോളേജ്)തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പരിപാടിയുടെ സ്റ്റുഡൻറ് കോ ഓർഡിനേറ്റർ ആയ മുഹമ്മദ് അഫ്‌ലാപ് നന്ദി അറിയിക്കുകയും ചെയ്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!