കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും

Kannadiparamba online news

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും. കോഴിക്കോട് വലിയ ഖാളി മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴിന് ജില്ലാതല മാഷപ്പ് മത്സരം നടക്കും. ശനി രാത്രി ഏഴിന് സംസ്ഥാന സർഗലയ പ്രതിഭകൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം. തുടർന്ന് നവാസ് പാലേരി അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും. ഞായറാഴ്ച രാത്രി അയ്യൂബ് അസ്‌അദി ഉദ്ബോധനം നടത്തും. 12-ന് ഏഴിന് സമാപന സമ്മേളനം അസ്ലം അൽ മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. കെ. മുഹമ്മദ് ശരീഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ വി.പി. ഷഹീർ, കെ.പി. അബ്ദുൽ റഷീദ്, സി.എച്ച്. അബ്ദുൽസലാം, എ.പി. അബ്ദുൽ ഖാദർ, എം.വി. മഹമൂദ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!