നാറാത്ത് : പേപ്പർ ഗ്ലാസും പേപ്പർ പ്ലെയ്റ്റും കുപ്പിവെള്ളവും വെയിസ്റ്റ് എടുക്കുന്ന പ്ലാസ്റ്റിക് കവറും ഒഴിവാക്കി ഭക്ഷണ ആവശ്യത്തിന് ഭൂമിയിൽ ലയിക്കുന്നവ ഉപയോഗിച്ച് സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദമാക്കി നാറാത്ത് മണ്ഡലം ശില്പശാല . ഭക്ഷണ കമ്മിറ്റിയുടെ ചുമതലയുള്ള മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ വാഴയില, സ്റ്റീൽ ഗ്ലാസ്സ്, തിളപ്പിച്ച് ആറ്റിയ വെള്ളം , വെയിസ്റ്റ് എടുക്കുന്നതിന് വേണ്ടി ഉള്ളിച്ചാക്ക് എന്നിവയാണ് ഉപയോഗിച്ചത്. ശില്പശാലയിൽ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചത് പോലെ ഇനി അങ്ങോട്ടുള്ള ഓരോ പരിപാടിയും നടത്തണമെന്ന് അദ്ദേഹം അറിയിച്ചു.ശില്പശാല ഡി. സി. സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, കെ. എം ശിവദാസൻ, ഡി. സി. സി നിരീക്ഷകൻ വി. സി നാരായണൻ മാസ്റ്റർ, കുഞ്ഞഹമ്മദ് മാസ്റ്റർ, റീന കൊയ്യോൻ, ഖയറുന്നീസ, പി. എം ഭാഗ്യനാഥൻ , സുധീഷ് നാറാത്ത്,ഓമന മോഹൻദാസ്,ബേബി രാജേഷ്, സത്യൻ ആരം ഭൻ, നികേത് നാറാത്ത് ,സി വിനോദ്, ഗിരീഷ് പണ്ണേരി, എം. വി പവിത്രൻ, ആഷിത്ത് അശോകൻ, അശ്വതി പി.വി, കെ വിഷിജ, സജേഷ് കല്ലേൻ,രാഹുൽ വാച്ചാപ്പുറം,കെ. വി പ്രഭാകരൻ, ടി. വിനോദ്, എ. സഹജൻ, ജംഷീദ് ആറാംപീടിക തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

