കണ്ണൂർ :തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തകർക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെ തെറ്റായ നയങ്ങളെ ശക്തമായി ചെറുത്ത് തോൽപ്പിക്കുന്നതിന് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് DCC പ്രസിഡൻ്റ് അഡ്വ .മാർട്ടിൻ ജോർജ്ജ് മുന്നറിയിപ്പ് നൽകി.അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക…ബഡ്ജറ്റിൽ അനുവദിച്ച പ്ലാൻ ഫണ്ടും,ഗ്രാന്റുകളും പിടിച്ചു വെക്കുന്ന സർക്കാർ നടപടി തിരുത്തുക ,പദ്ധതി വിഹിതം മൂന്നാം ഗഡുവും,മെയിന്റനൻസ് ഗ്രാന്റും അടിയന്തിരമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ കണ്ണൂർ കളക്ടറേറ്റ് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സർക്കാർ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചു നടപ്പാക്കുന്ന ലൈഫ് ഭവന പദ്ഡതി പ്രകാരം വീട് നിർമ്മാണം ആരംഭിച്ചവർ ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെട്ട് അലയുകയാണ്. സർക്കാർ ഇക്കാര്യത്തിൽ നൽകേണ്ട വിഹിതം ഇതുവരെ പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്കു നൽകുന്നില്ല. ബഡ്ജറ്റ് പ്രകാരം അനുവദിച്ച പദ്ധതി വിഹിതത്തിൻ്റെ മൂന്നാം ഗഡുവും ഇതുവരെ നൽകിയിട്ടില്ല. മെയിൻ്റനൻസ് ഗ്രാൻ്റെി ൻ്റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ട്രഷറികൾ അടഞ്ഞുകിടക്കുന്നു. ഒരു ലക്ഷം രൂപയുടെ ബില്ലുപോലും മാറുന്നില്ല. ഡബിൾ ട്രം പ്ലാൻ്റ് ഉപയോഗിച്ച് ടാറിംങ് നടത്തണമെന്ന അശാസ്ത്രീയ ഉത്തരവ് വന്നതോടെ ടാറിംങ് ജോലികൾ ആരും എടുക്കുന്നില്ല. കരാറുകാരുടെ കുടിശ്ശിഖ ബില്ലുകൾ ബാങ്കുകൾ മുഖേന BDS സിസ്റ്റത്തിൽ മാറണമെന്ന വ്യവസ്ഥ വന്നതോടെ കരാറുകാർ ആരും വർക്ക് എടുക്കുന്നില്ല. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിപ്പിച്ച സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ ജില്ല കൂടിയായ കണ്ണൂരിൽ ശക്തമായ ബഹുജന പ്രക്ഷോഭ സമരം ആരംഭിക്കുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു .RGPRS ജില്ല ചെയർമാൻ മനോജ് കൂവേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ നേതാക്കളായ പി. ടി. മാത്യു, അഡ്വ . ടി. ഒ. മോഹനൻ, പി. സി.ഷാജി, വി. പി. അബ്ദുൽ റഷീദ്, ലിസി ജോസഫ്, ജുബിലീ ചാക്കോ, കെ. വേലായുധൻ കെ. കെ. ഫൽഗുണൻ , കുര്യച്ഛൻ പൈമ്പള്ളികുന്നേൽ എന്നിവർ പ്രസംഗിച്ചു,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

