മയ്യില്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യില്‍ മേഖല കമ്മിറ്റി ‘ പുത്തന്‍ ഇന്ത്യ പണിയുവാന്‍ ശാസ്ത്രബോധം വളരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രാമ ശാസ്ത്ര ജാഥ സംഘടിപ്പിച്ചു. മയ്യില്‍ ടൗണില്‍ നിന്നാരംഭിച്ച ശാസ്ത്രജാഥ ചട്ടുകപ്പാറയില്‍ സമാപിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. കെ.കെ. രത്നകുമാരി ജാഥാ ലീഡര്‍ കെ.സി. പത്മനാഭന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇ.എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര നിര്‍വാഹക സമിതിയംഗം വി.വി.ശ്രീനിവാസന് പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.കെ. കൃഷ്ണന്, എ. ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം ചെയ്തു. സി.കെ. അനൂപ് ലാല്‍ അധ്യക്ഷത വഹിച്ചു. കെ.വി. പ്രതീഷ്, പി. സൗമിനി, പി. കുഞ്ഞിക്കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

