കൊളച്ചേരി : തളിപ്പറമ്പ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം -” ഇടം” കൊളച്ചേരി ഗ്രാമപഞ്ചായത്ത് എടക്കൈ 15-ാം വാർഡിൽ പ്രഖ്യാപനം നടത്തി. വളവിൽചേലേരി പ്രഭാത് വായനശാലയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ശൈലി പുതിയ തലമുറക്കൊപ്പം പഴയ തലമുറയും സ്വീകരിച്ചു കഴിഞ്ഞുവെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ പറഞ്ഞു. പരിപാടിയിൽ ആർ.പിമാരെ ആദരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഇടം – സപ്ലിമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് കോർഡിനേറ്റർ പി.പി. ദിനേശന് നൽകി പ്രകാശനം ചെയ്തു.
വാർഡ്തല ഡിജിറ്റൽ സാക്ഷരതാ കമ്മിറ്റി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ, ഡിജിറ്റൽ സാക്ഷരതാ കമ്മിറ്റി വാർഡ് കൺവീനർ, വിനോദ് തായക്കര, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.കെ അജിത, എം.റാസിന, കെ.അനിൽകുമാർ, കെ.സി സീമ, വി.വി ഗീത, മറ്റു ഭാരവാഹികളായ ഹരികൃഷ്ണൻ, പി.സുലോചന, രാധാകൃഷ്ണൻ, സി.വി രാജൻ, പി.കെ ദീപ,വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

