കൊളച്ചേരിയിലെ മേഖലാ സംഗമങ്ങൾക്ക് തുടക്കം

Kannadiparamba online news

യു.ഡി.എഫ് വിചാരണ
സദസ്സ്

കൊളച്ചേരി: പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് 22 – ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള 3 മേഖലാ പ്രവർത്തക സംഗമങ്ങൾക്ക് ഇന്ന് വെള്ളിയാഴ്ച്ച 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ തുടക്കമാവും. കൊളച്ചേരി മേഖലാ സംഗമത്തിൽ പാമ്പുരുത്തി, കമ്പിൽ, പാട്ടയം, പന്ന്യങ്കണ്ടി, നണിയൂർ, കൊളച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കും.
നാളെ ഡിസംബർ 16. ശനിയാഴ്ച 4 മണിക്ക് ചേലേരി മുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ കൊളച്ചേരി പറമ്പ്, വളവിൽ ചേലേരി, ചേലേരി സെൻട്രൽ, കായച്ചിറ, ദാലിൽ, കയ്യങ്കോട്, നൂഞ്ഞേരി, കാരയാപ്പ് പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും സംബന്ധിക്കും
ഡിസംബർ 17 ഞായറാഴ്ച്ച വൈകുന്നേരം 6.30 ന് പള്ളിപ്പറമ്പ മുസ്‌ലിം ലീഗ് ഓഫീസിൽ നടക്കുന്ന UDF. സംഗമത്തിൽ പള്ളിപ്പറമ്പ്, കോടിപ്പോയിൽ, പെരുമാച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും സംബന്ധിക്കണമെന്ന് പഞ്ചായത്ത് സംഘാടക സമിതി അഭ്യർത്ഥിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!