വനിതാ ലീഗ് ഫുട്ബോൾ മത്സരം.

Kannadiparamba online news


മയ്യിൽ: മയ്യിൽ ഐഎംഎൻഎസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 05.12.2023 ന് ചൊവ്വാഴ്ച നടന്ന വാശിയേറിയ കണ്ണൂർ ജില്ലാ വനിതാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ
കണ്ണൂർ വിമൻസ് എഫ് സി ഏക പക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആർ ജി എസ് വിമൻസ് എഫ് സി പിലാത്തറയെ പരാജയപ്പെടുത്തി. മത്സരത്തിൽ പ്ളയർ ഓഫ് ദി മാച്ചായി ജൂനിയർ ഇന്ത്യൻ താരം കണ്ണൂർ വിമൻസ് എഫ് സിയുടെ ഷിൽജിഷാജിയെ തിരഞ്ഞെടുത്തു. പ്ലയെർ ഓഫ് ദി മാച്ച് ട്രോഫി തളിപ്പറമ്പ് എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ശ്രീ അഷറഫ് മലപ്പട്ടം നൽകി. ഇന്ന് 06-12-2023ന് ബുധനാഴ്ച മലബാർ സിറ്റി വിമൻസ് എഫ് സി പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയുമായി മത്സരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!