ഡൽഹി മാർച്ചിന്റെ ഭാഗമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയ കൺവെൻഷൻ നടന്നു

Kannadiparamba online news

മയ്യിൽ: ഡൽഹി മാർച്ചിന്റെ ഭാഗമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU) മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. കെ.സി.ഇ.യു. സംസ്ഥാന സെക്രട്ടറി എം.എം. മനോഹരൻ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കെ.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർ.വി. രാമകൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സി.ഐ.ടി.യു. മയ്യിൽ ഏരിയ സെക്രട്ടറി എ. ബാലകൃഷ്ണൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ദീപ, സി.ഐ.ടി.യു. നേതാക്കളായ സി. ശ്രീജിത്ത്, കെ.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ. വസന്തകുമാരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹി മാർച്ചിന്റെ പ്രാധാന്യം വിളിച്ചോതിയും നടന്ന കൺവെൻഷനിൽ നിരവധി പേർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!