തിരുവനന്തപുരം: എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പള വർധനവിന് പിന്നാലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. വർധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം അടുത്ത വർഷം ജനുവരി ഒന്നു മുതൽ നൽകാനാണ് തീരുമാനം.
തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വർധനവ് സംബന്ധിച്ച് പഠിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകൾ പൂർണ്ണമായി പഠിച്ച ശേഷമായിരിക്കും തുക വർധിപ്പിക്കുകയെന്നും, നിലവിൽ അംഗങ്ങൾക്ക് ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് വ്യക്തമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ വ്യക്തമാക്കി.
അതേസമയം, മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പള പരിഷ്കരണ ബില്ലും എം.എൽ.എ.മാരുടെ പെൻഷൻ വർധന ബില്ലും നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് ബില്ലുകൾ പാസാക്കിയത്. എം.എൽ.എ.മാരുടെ ശമ്പളം 70,000 രൂപയിൽ നിന്നും 98,000 രൂപയായും, മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്നും 1,33,000 രൂപയായുമാണ് ഉയർത്തിയത്. 2018-ലാണ് ഇതിനുമുമ്പ് ശമ്പളവും അലവൻസുകളും പരിഷ്കരിച്ചിരുന്നത്. സഭയുടെ തുടർനടപടികൾ പൂർത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

