തളിപ്പറമ്പ് മണ്ഡലത്തിൽ ജലസേചന-കുടിവെള്ള പദ്ധതികൾക്കായി 3 കോടിയോളം രൂപയുടെ പുതിയ പ്രവൃത്തികൾക്ക് അനുമതി

Kannadiparamba online news


തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി, ഇൻലാൻഡ് നാവിഗേഷൻ, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി തളിപ്പറമ്പ് എം.എൽ.എ ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടത് പ്രകാരം 29/10/2026ന് തിരുവനന്തപുരം നിയമസഭയിൽ വെച്ച് അവലോകന യോഗം ചേർന്നു. ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ മണ്ഡലത്തിലെ നിലവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻബഹു : മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പ്രധാന വിവരങ്ങളും തുകയുടെ കണക്കുകളും:
ബജറ്റ് പദ്ധതികൾ: ഈ വർഷത്തെ ബജറ്റിൽ ഇതിനകം ഉൾപ്പെടുത്തിയ 2 കോടി രൂപ ചെലവുള്ള 3 പ്രധാന പ്രവർത്തികളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

ഇതിനുപുറമേ, മണ്ഡലത്തിന്റെ ആവശ്യപ്രകാരം ഏകദേശം 1 കോടി രൂപ അടങ്കൽ തുക വരുന്ന 3 പുതിയ പദ്ധതികൾ കൂടി യോഗത്തിൽ വെച്ച് മന്ത്രി പുതിയതായി അനുവദിച്ചു.
ആകെ തുക: ബജറ്റിൽ ഉൾപ്പെട്ട 2 കോടി രൂപയുടെ പദ്ധതികളും, യോഗത്തിൽ പുതിയതായി അനുമതി ലഭിച്ച 1 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടെ ഏകദേശം 3 കോടി രൂപയുടെ പുതിയ പ്രവർത്തികളാണ് ഈ വർഷം മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
കുടിവെള്ള പ്രശ്ന പരിഹാരം: മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിനും പൈപ്പ് പൊട്ടൽ മൂലമുള്ള ജലതടസ്സത്തിനും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
മണ്ഡലത്തിലെ ജലസേചന-കുടിവെള്ള പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഈ മാസം 12-ാം തീയതി എം.എൽ.എയുടെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ വെച്ച് പ്രത്യേക അവലോകന യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!