നാറാത്ത് ഗ്രാമപഞ്ചായത്തിൽ വയോജന – ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

പള്ളേരി: നാറാത്ത് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി, പഞ്ചായത്തിലെ വയോജന – ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ പാളത്ത് ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രശാന്ത് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആഷിത്ത് അശോകൻ, പി.പി. അഷ്‌റഫ്‌, കണ്ടപ്പൻ രാജീവൻ, സാജന ആൽബി, നസ്രിയ പി.പി., ഉഷ പട്ടൻ, പുരുഷോത്തമൻ എ., റീജ പി.വി., അങ്കണവാടി വർക്കർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. അർഹരായ നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!