കെ.എസ്.യു. പ്രവര്ത്തകർ ആക്രമിച്ചില്ല;
മുൻമന്ത്രിയും ഗൺമാനും പെരുപ്പിച്ച് കാണിച്ചു
കണ്ണൂര് റെയിൽ വേസ്റ്റേഷനില് കെ.എസ്.യു. പ്രവര്ത്തകരുടെ സമരത്തിനിടെ മന്ത്രിയായിരുന്ന വീണാജോർജിനെ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകി.
കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.കരിങ്കൊടി കാണിച്ച സംഭവം വീണാജോർജും ഗൺമാനും പെരുപ്പിച്ചു കാണിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്.
ഗൺമാനെതിരായ നടപടി ഡി.ജി.പി.യുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്.
വീണാ ജോർജിന്റെ പേരിലും ഗൺമാന്റെ പേരിലും കോൺഗ്രസ് നൽകിയ പരാതിയിൽ ക്രിമിനൽ നടപടിക്രമങ്ങൾ നടക്കുന്നുതിനാൽ അന്വേഷണസംഘം ആ രീതിയിലുള്ള ശുപാർശ നൽകിയില്ല.
കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായത്.
അക്രമിച്ചെന്ന ക്രിമിനൽ കേസ് ഗൺമാൻ മൊഴി മാറ്റിയതോടെ നിലനിൽക്കില്ല.
മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു. പ്രവര്ത്തകരും പോലീസും തമ്മില് ഉന്തും തള്ളുമുണ്ടായി.
മന്ത്രിയും ഇതിനിടയില്പ്പെട്ടു. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിന് വേദന ഉണ്ടായത്.
സംഭവത്തിന് ശേഷം മൂന്നാം ഫ്ലാറ്റ്ഫോമിലേക്ക് നടന്നുപോകുകയും ചെയ്തു.
തൊണ്ടിയായി കരിന്തുണി മാത്രം
വീണാജോർജിനെ ചികിത്സിച്ച പരിയാരം ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്ന് അന്വേണ സംഘം മൊഴിയെടുത്തിരുന്നു.
പുറത്ത് യാതൊരു പരിക്കും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.യു. പ്രവര്ത്തകര്ക്കെതിരെ ഗുരുതരമായ വകുപ്പുകള് ചുമത്താന് നിര്ദേശം നല്കിയത് ആരാണെന്നത് എസ്.െഎ.ടി.ക്ക് കണ്ടുപിടിക്കാനായില്ല.
ആക്രമിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഡി.ജി.പി.ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എസ്.ഐ.ടി. തലവന് കെ.എ.പി. നാലാം ബറ്റാലിയന് കമാന്ഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തുടരന്വേഷണം നടത്തിയത്.
ഗണ്മാന്റെയും ദൃക്സാക്ഷികളുടെയും മൊഴികൾ വഴിത്തിരിവായി
സമരക്കാര് ആയുധമുപയോഗിച്ച് ആക്രമിക്കാന് ശ്രമിച്ചുവെന്ന ആദ്യ മൊഴി വീണാ ജോര്ജിന്റെ നിര്ദേശപ്രകാരമാണ് നല്കിയതെന്ന് മുന് ഗണ്മാന് അഭിലാഷ് മൊഴി നൽകിയിരുന്നു.
സമരക്കാര് തന്നെ വധിക്കാന് ശ്രമിച്ചിട്ടില്ല ആക്രമണം നേരിട്ട് കണ്ടില്ലെന്നുമാണ് മൊഴി നൽകിയത്. ഇത് കേസിൽ പ്രധാന വഴിത്തിരിവായി. റെയില്വേ സ്റ്റേഷനില് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുന് കണ്ണൂര് ടൗണ് എസ്.ഐ. വി.വി. ദീപ്തി തന്റെ പേരില് രേഖപ്പെടുത്തിയിരിക്കുന്നത് കള്ളമൊഴിയാണെന്നും കെ.എസ്.യു. അക്രമത്തിനിടെ മന്ത്രി തെറിച്ചുപോയി എന്ന് അന്വേഷണ സംഘം വ്യാജമായി എഴുതിച്ചേര്ത്തതാണെന്നും ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലന്നും മൊഴി നൽകിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

