മയ്യിൽ: കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മധു കൊട്ടാരത്തിൽ പ്രഥമ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്ര രചിച്ച് പായൽ ബുക്സ് പ്രസിദ്ധീകരിച്ച ‘തീക്കലശം’ നാടക പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. കഥാകൃത്ത് ടി.പി. വേണുഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എം.കെ. മനോഹരൻ, മുകുന്ദൻ മഠത്തിൽ, എ. കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പുരസ്കാര തിളക്കത്തിലുള്ള നാടകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനച്ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. പുകസ മയ്യിൽ മേഖല സെക്രട്ടറി എ. അശോകൻ സ്വാഗതവും ഗ്രന്ഥകാരൻ ശ്രീധരൻ സംഘമിത്ര നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

