പഴയങ്ങാടി: പഴയങ്ങാടി പിലാത്തറ
കെ എസ്ടിപി റോഡിൽ അടുത്തില കയറ്റിറക്കത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 മണിയോടെയാണ് അപകടം. എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിലേക്ക് പിക്കപ്പ് കയറുന്നതിനിടയിൽ പിലാത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുക യായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കുകയും കാർ മോട്ടോർ ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ടി. പി. യാസിറിനെ പരിക്കുകളോടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

