മയ്യിൽ ഗ്രാമപഞ്ചായത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ അവലോകന യോഗം ചേർന്നു

Kannadiparamba online news

മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർമാരുടെ പ്രതിമാസ അവലോകന യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രദേശത്തെ ആരോഗ്യ രംഗത്തെ വിവിധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. ദിവാകരൻ യോഗത്തിന് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. സുഷമ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ, എൽ.എച്ച്.ഐ അനിത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!