സിൽവർ ലൈൻ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും; ഭൂവുടമകളെ ഔദ്യോഗികമായി അറിയിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ

Kannadiparamba online news
Screenshot

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ, പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധിതമായി നീക്കം ചെയ്യാൻ സർക്കാർ നടപടി തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കിയ വിവരം അതത് ഭൂവുടമകളെ ഔദ്യോഗികമായി അറിയിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. എല്ലാവർക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ മുഖ്യനയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് വലിയ ആശ്വാസം

പദ്ധതി ഉപേക്ഷിച്ചുവെന്ന് മുൻ സർക്കാർ വാദിച്ചിരുന്നെങ്കിലും, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കാൻ അവർ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് മഞ്ഞക്കുറ്റികൾ പതിച്ച ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ ആയിരക്കണക്കിന് കുടുംബങ്ങൾ നീണ്ട പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റികൾ നീക്കം ചെയ്യാൻ പുതിയ സർക്കാർ തീരുമാനിച്ചത്.

അതിവേഗ റെയിൽപ്പാതയ്ക്ക് സർക്കാർ എതിരല്ലെന്നും, എന്നാൽ പാരിസ്ഥിതിക ആഘാതങ്ങളും പ്രായോഗികതയും പരിശോധിച്ച ശേഷം മാത്രമേ ബദൽ സംവിധാനങ്ങൾ ആലോചിക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ പൂർണ്ണമായും പിൻവലിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!