നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് സേവനത്തിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപികമാർക്ക് പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപന രംഗത്ത് ഇവർ നൽകിയ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
വൈസ് പ്രസിഡന്റ് സുധീഷ് പി., വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി., ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ പ്രധാന അധ്യാപകരും വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ നയന നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

