നാറാത്ത് പഞ്ചായത്തിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു; സ്റ്റെപ്പ് റോഡിൽ പ്രസിഡന്റ് കെ. റഹ്‌മത്ത് ഉദ്ഘാടനം ചെയ്തു

Anees kannadiparamba

നാറാത്ത്: തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൊതു ഇടം ജനകീയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം സ്റ്റെപ്പ് റോഡിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്‌മത്ത് നിർവ്വഹിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മ, പി.എച്ച്.സിയിലെ വത്സല സിസ്റ്റർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ (Staff), വൈസ് പ്രസിഡന്റ് സുധീഷ് നാറാത്ത് ഉപ്പേടെ വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!