മയ്യിൽ: മയ്യിലിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ് പി.പി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ വ്യാപാര ഭവനിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് മയ്യിലിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രമേയങ്ങൾ അവതരിപ്പിച്ചത്. ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്താണ് പ്രമേയം അവതരിപ്പിച്ചത്.
പ്രധാന ആവശ്യങ്ങൾ:
എയർപോർട്ട് റോഡ്: മയ്യിൽ വഴി കടന്നുപോകുന്ന നിർദ്ദിഷ്ട എയർപോർട്ട് റോഡ് പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുക.
ടൗൺ സ്ക്വയർ: വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ പാകത്തിൽ മയ്യിൽ ടൗണിൽ ഒരു ടൗൺ സ്ക്വയർ സ്ഥാപിക്കുക.
യാത്രാ സൗകര്യം: മയ്യിൽ വഴി ബാംഗ്ലൂർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ദീർഘദൂര ബസ് പെർമിറ്റുകൾ അനുവദിക്കുക. കൂടാതെ, രാത്രികാലങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ലഭ്യമാക്കുക.
ഈ ആവശ്യങ്ങളിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. അബ്ദുൽ ഗഫൂർ, ഷറഫുദ്ദീൻ പി. എന്നിവർ ചർച്ചയിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

