കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ചവിട്ടടിപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ മെയ് 9, 10 തീയതികളിൽ നടക്കും. ചവിട്ടടിപ്പാറ ബാങ്കിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ വി.കെ സുരേഷ് ബാബു നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്ന് രാത്രി 8 മണിക്ക് കണ്ണൂർ രാഗലയം അവതരിപ്പിക്കുന്ന ‘കരോക്കെ നൈറ്റ്’ അരങ്ങേറും. തുടർന്ന് സൊസൈറ്റി അംഗങ്ങളുടെയും പ്രാദേശിക കലാകാരന്മാരുടെയും വിവിധ കലാപരിപാടികളും ഉണ്ടാകും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക് മുഴുവൻ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

