കണ്ണൂരിൽ എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കാൻ മുഖ്യമന്ത്രിയും പ്രമുഖ നേതാക്കളുമെത്തുന്നു

Kannadiparamba online news
Screenshot

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കണ്ണൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും.

ഏപ്രിൽ 3-ന് വൈകുന്നേരം 4 മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

ഏപ്രിൽ 4-ന് സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. വൈകുന്നേരം 3 മണിക്ക് കുടുക്കിമൊട്ടയിലാണ് വൃന്ദ കാരാട്ട് പങ്കെടുക്കുന്ന പരിപാടി നടക്കുക. ജോൺ ബ്രിട്ടാസ് എം.പി വൈകുന്നേരം 7 മണിക്ക് ബർണശ്ശേരിയിൽ നടക്കുന്ന പ്രചാരണ പരിപാടിയിൽ സംബന്ധിച്ച് വോട്ടർമാരെ അഭിസംബോധന ചെയ്യും. പ്രമുഖ നേതാക്കളുടെ വരവോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!