കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സൗമിനി ടീച്ചർ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങൾ നൽകുന്ന വിലയേറിയ സംഭാവനകളെ വേദിയിൽ പ്രത്യേകം പ്രകീർത്തിച്ചു.
കുറ്റ്യാട്ടൂർ ഫാമിലി ഹെൽത്ത് സെൻറർ ഇൻസ്പെക്ടർ പ്രകാശൻ പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. അസിസ്റ്റൻറ് സെക്രട്ടറി കെ.കെ. ഹുസൈൻ ഏവർക്കും സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. കോമള, പഞ്ചായത്ത് അംഗങ്ങളായ കെ. അച്യുതൻ, വി.സി. ജയപ്രകാശൻ, സി.കെ. പ്രദീപൻ, പി. ലതിക, കെ.പി. നാരായണൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിത്യരശ്മി നന്ദി രേഖപ്പെടുത്തി.
സംഗമത്തോടനുബന്ധിച്ച് ഹരിതകർമ്മ സേനാംഗങ്ങളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി. മികച്ച പ്രകടനങ്ങൾ കണ്ട വാശിയേറിയ മത്സരങ്ങളിൽ ക്ലസ്റ്റർ 2 ഓവറോൾ സ്ഥാനവും, ക്ലസ്റ്റർ 3 വിന്നേഴ്സ് സ്ഥാനവും കരസ്ഥമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

