കുറ്റ്യാട്ടൂർ / കോമക്കരി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കോമക്കരി നവപ്രഭ വായനശാല & ഗ്രന്ഥാലയത്തിൽ വിപുലമായ വിഷുക്കണി ഒരുക്കി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം വിഷുക്കൈനീട്ടം നൽകി.
വായനശാലാ പരിസരത്ത് നടന്ന ചടങ്ങിന് കെ.വി ദിനേശൻ അധ്യക്ഷത വഹിച്ചു. ഷിജു ഇ.പി സ്വാഗതം പറഞ്ഞു. നാട്ടുകാരും വായനശാലാ പ്രവർത്തകരും ഉൾപ്പെടെ വിഷുക്കണി കാണാനും ആഘോഷങ്ങളിൽ പങ്കുചേരാനുമായി എത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

